2010 ഏപ്രിൽ 22, വ്യാഴാഴ്‌ച

മദൻ കമ്മീഷൻ റിപോർട്ട് -1970

കോൺഗ്രസ്സ് ഭരിക്കുകയായിരുന്ന മഹരാഷ്ട്രയിൽ, മൂന്ന് കലാപങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി വി.പി നായ്ക്ക്
ഭരണകൂടം ഡി.പി മദൻ കമ്മീഷനെ നിയമിച്ചു.
കമ്മീഷൻ കണ്ടെത്തിയ കാരണം, ഗുരുതരമായ കൃത്യവിലോപം കാട്ടിയ ഉന്നത ഉദ്യോഗസ്ഥന്മാരുടെ നേർക്ക് വിരൽ ചൂണ്ടുകയായിരുന്നു. കലാപകാരികൾക്ക് ഉയർന്ന പോലീസ് മേധാവികൾ എല്ലാസഹായങ്ങളും ചെയ്തു കൊടുത്തതായ് കമ്മീഷനു ബോധ്യപ്പെട്ടു.
-7-
‘’ മത വിവേചനത്തെക്കുറിച്ച് പ്രത്യേക അന്യേഷണ വിഭാഗം പഠനം നടത്തി. എണ്ണമറ്റ മുസ്ലിംകളെ കുറ്റക്കാരായി കണ്ടെത്തിയപ്പോൾ, കലാപങ്ങളിൽ സജീവമായ ഹിന്ദുക്കൾ കുറ്റവിമുക്തരുമാണ്. നിരപരാധികളുടെ നിരയിലും, ചെറുകുറ്റം ചെയ്തവരുടെയും ഇടയിലേക്കും ഹിന്ദുക്കൾ മാറിയപ്പോൾ, അവരെല്ലാവരും ശിവസേനക്കരും, രഷ്ട്രീയ ഉത്സവ് മണ്ഡൽ (ജനസംഘത്തിന്റെ പ്രാദേശിക ഘടകം) പ്രവർത്തകരുമായിരുന്നു. മുസ്ലിംകളെ കൂട്ട കൊല ചെയ്യുകയും, വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തവരെന്ന് വ്യക്തമായ തെളിവുകളുള്ള കുറ്റവാളികളെ മുഴുവൻ ‘A’ കാറ്റഗറിയിൽ ഉൾപ്പെടുത്തി ശരിയായ രീതിയിലുള്ള അന്വേഷണങ്ങൾ പോലും നടത്താതെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. ഭീവണ്ടിയിൽ നടന്ന കലാപങ്ങളുടെ പേരിൽ ഹിന്ദു വർഗ്ഗീയ സംഘടനകുളുടെയോ, പ്രവർത്തകന്മാരുടെ പേരിലോ അന്വേഷണമോ, നടപടികളോ സ്വീകരിക്കാതെ, മുസ്ലിംകളെയും, മുസ്ലിം വർഗ്ഗീയത ആരോപിച്ച് അവരുടെ സംഘടനകളേയും മാത്രം അന്വേഷണ പരിധിയിൽ കൊണ്ടുവന്നു ഭരണകൂടവും പീഡിപ്പിച്ചു. ഹിന്ദു നേതക്കന്മരും, അവരുടെ സംഘടനകളും മുസ്ലിംകളെ കൊല ചെയ്യനും, വസ്തുക്കൾ നശിപ്പിക്കാനും മുന്നിലുണ്ടായിരുന്നതായ് ഡപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് എസ്.പി ഷറാഫ് ഒരു സ്വകാര്യ സംഭാഷണത്തിൽ വെളിപ്പെടുത്തുകയുണ്ടായി.‘’
(1970-ലെ ഭീവണ്ടി, ജാൽഗോൺ, മഹാഡ് എന്നിവിടങ്ങളിൽ നടന്ന കലാപങ്ങൾ അന്വേഷിച്ച ജസ്റ്റീസ്.ഡി.പി മദൻ കമ്മീഷന്റെ റിപ്പോർട്ട്)
എണ്ണമറ്റ മുസ്ലിംകൾ കൊല്ലപ്പെട്ട കലാപത്തിൽ, പറഞ്ഞറിയിക്കാ‍ൻ കഴിയാത്ത് നാശങ്ങൾക്കും മുസ്ലിംകൾ വിധേയരായി. വിരോധാഭാസമൊന്നോണം, 323 ഹിന്ദുക്കൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, 1286 മുസ്ലിംകളെ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ചു.

സ്വതന്ത്ര്യ ഇന്ത്യയും വർഗ്ഗീയ കലാപങ്ങളും

സ്വതന്ത്ര്യ ഇന്ത്യയും
വർഗ്ഗീയ കലാപങ്ങളും
യൂസഫ് മമ്മാലിക്കണ്ടി

സ്വാതന്ത്ര്യം ജീവിതത്തിന്റെ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷ കൊണ്ടുനടന്നത് കോടാനുകോടി ജനങ്ങളാണ്. അരച്ചാൺ വയറ്നിറക്കാനും, തെരുവോരങ്ങളിൽ ജീവിച്ചു മരവിച്ഛ മനുഷ്യാത്മാക്കളുടെ ശിഥില സാഹചര്യങ്ങളെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയിലും യുദ്ധതന്ത്രമറിയാത്തവർ പരിണിതപ്രഞ്ജരായ യോധ്ദാക്കളെപ്പോലെ പടക്കളത്തിലിറങ്ങി പോരടിച്ചു. വാളും പരിചയും ഇല്ലാത്തവർ അതെല്ലാമുള്ള ശത്രുവിന്റെ സന്നാഹങ്ങൾക്കിടയിലേക്ക് ഇരച്ചുകയറി പടയോട്ടം നടത്തി. അധികപേരും തിരിച്ചുവന്നില്ല. അവശേഷിക്കുന്നവർ പിടിച്ചുനിന്നു. നല്ലൊരുനാളിന്റെ ശേഷിപ്പുകളുണ്ടാകുമെന്ന പ്രതീക്ഷയിൽ….
ചക്രവാളങ്ങളെ ഇരുളും വെളിച്ചവും നൽകി രാവ് പകലുകൾ പ്രചോദിപ്പിച്ചു. ആശയറ്റ ജനത പാരതന്ത്ര്യത്തിന്റെ പ്രതീകമാണെങ്കിലും, സ്വതന്ത്ര്യം കടാക്ഷിച്ചാലും വലിയ മാറ്റങ്ങളൊന്നുമുണ്ടാകില്ല എന്നു പ്രവചിച്ചത് അന്നത്തെ ഇന്ത്യയുടെ സാമൂഹിക പരിസരത്തെ ദുർമുഖവൈരൂപ്യങ്ങൾ കണ്ടിട്ടാവാം. മനുഷ്യബന്ധങ്ങൾക്കിടയിൽ മതങ്ങളുടെ പേരിൽ അഗ്നിമഴകൾ പെയ്യിപ്പിച്ചു.ദൈന്യതകൾകൊണ്ട് വീർപ്പുമുട്ടിയവർക്കിടയിൽ അസ്വാരസ്യങ്ങളുടെ കാർമേഘങ്ങൾ പടർന്നു. ജീവനും, ജീവിതവും ഏതുവേണമെന്ന ത്രിശങ്കുവിൽ കഴിയാൻ ഭാരതീയർ വിധിക്കപ്പെട്ടു.
ദ്വിരാഷ്ട്രജന്മത്തിന്റെ പിതൃത്വമേറ്റെടുക്കുവാൻ ഒരു വിഭാഗത്തെ ഒരുക്കിനിർത്തി മറുവിഭാഗത്തിന്റെ പാപക്കറ കഴുകിക്കളയാനുള്ള നിഗൂഡതകളുടെ ഇരകളാകേണ്ടിവന്നത് പതിനായിരക്കണക്കിനു നിരപരാധികളായിരുന്നു. മഞ്ഞുരുകി താണ ഹിമാലയത്തിന്റെ താഴെ മനുഷ്യരെ അറുത്തുമുറിച്ചു. പാവങ്ങളുടെ രക്തക്കറകൊണ്ട് ഭാരതത്തിന്റെ പൈതൃകം മുഴുവൻ അപമാനിക്കപ്പെട്ടു. ഇരകളുടെ വിഹ്വലതകൾ മറുവിഭാഗം ഊർജ്ജമാക്കി.
സ്വാതന്ത്ര്യത്തിന്റെ പേരിൽ മുഖ്യ ശത്രുവായ ഇംഗ്ലീഷുകാരുടെ കെണിയിലകപ്പെട്ട ഇന്ത്യക്കാർ തലങ്ങും വിലങ്ങും പരസ്പരം കൊത്തിനുറുക്കപ്പട്ടു. ലജ്ജാകരവും, ഭീതിദായകവുമായ ഉൾവിളികളായ് മാറപ്പെട്ടു സ്വതന്ത്ര്യത്തിലെക്കുള്ള വഴികൾ.
ഭാരതം സ്വാതന്ത്ര്യത്തിന്റെ മണിയടി കേൾക്കുന്നതിന്റെ മുന്നോടിയായി വന്ന ഇടക്കാല മന്ത്രിസഭയിലെ പ്രധാന മന്ത്രിയായ നെഹ്രുവും, മുസ്ലിം ലീഗിലെ വ്യോമയാ‍ന വകുപ്പ് മന്ത്രി സർദാർ അബ്ദുറബ്ബ് നിഷ്ത്താറും കലാപങ്ങൾ നടന്ന ബീഹാറിനു മുകളിൽ കൂടിയുള്ള ആകാശ വീക്ഷണത്തിനിടെ കണ്ട ഭീകര ദൃശ്യങ്ങൾ നെഹ്രുവിന്റെ


-2-
മനസ്സിനെ പിടിച്ചുലച്ചു. തെരുവുകളിൽ കൂട്ടിയിടപ്പെട്ട ആയിരങ്ങളുടെ ശവങ്ങൾ നോക്കി
നെഹ്രു സർദാർ അബ്ദുറബ്ബ് നിഷ്താരിയോട് പറഞ്ഞു, ’ഈ ഭീകരത ചെയ്തവവരെ ഭാരതത്തിന്റെ നിയമം അനുവദിക്കുകയാണെങ്കിൽ ഇതേപോലെ നമ്മൾ
നശിപ്പിക്കേണ്ടതാണ്’‘.
റാഡ്ക്ലിഫ് അതിരുകൾ നിർണയിക്കൻ നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്. നീതിമാനെങ്കിലും, അനീതി തോന്നാത്ത അതിർത്തി നിർണയം ഇന്ത്യയുടെ പ്രക്ഷുബ്ധമായ ആ കാലയളവിൽ സാധ്യമല്ലെന്ന് മൗണ്ട്ബാറ്റൻ പ്രഭു ദീർഘദർശനം ചെയ്തുവെച്ച പ്രദേശമാണ് പഞ്ചാബും, ബംഗാളും. അവിടം വിഭജിക്കുമ്പോൾ ചണവും, നെല്ലും, ഗോതമ്പും, നദികളുമൊക്കെ നിലവിളിക്കുമെന്ന് ബ്രിട്ടീഷുകാർക്ക് നന്നായറിയാം. അതിരുകൾ വരുമ്പോൾ വേറിട്ടുപോകുന്ന മണ്ണിന്റെ അവകാശികളായ ഭിന്ന ജനങ്ങൾ തമ്മിൽ മഹാ ദുരന്തങ്ങൾ കോണ്ടാടപ്പെടുമെന്നുറപ്പാണ്. ബംഗാളിന്റെ വിഭജനം ഒരുവിധം വരച്ചുതീർത്ത റാഡ്ക്ലിഫ്, പഞ്ചാബിന്റെ മണ്ണ്, ഏറെ ഭയപ്പെടുംവിധം തീവ്രമായിരുന്നു. കൃഷിയിടങ്ങളിൽ നീതി കാണിക്കണമെങ്കിൽ, നദികളുടെ അരികിലൂടെയുള്ള ഭൂമി ഒരു രാജ്യത്തിന്റെതാകണം. പകുത്തുനൽകുന്ന ഭൂമിയിൽ പരമാധികാരമുള്ള വിത്തിറക്കി കൊയ്യണം. സിക്കുകാരന്റെ സുവർണക്ഷേത്രപരിസരം മുസ്ലിമിന്റെ സന്നിധ്യം കൊണ്ട് പണ്ടുകാലം മുതലെ പ്രസിദ്ധമാണ്. അവിടങ്ങളിലെ മുസ്ലിംകൾ വിഭജനത്തോടെ പുറംതള്ളപ്പെടുമെന്ന് ഉറപ്പാ‍ക്കിയത് റാഡ്ക്ലിഫാണ്. ഈ അപായമൊരുക്കാൻ തന്നെ നിയോഗിച്ചവരോട് വെറുത്തു തുടങ്ങുന്നതിനു മുമ്പെ, പഞ്ചാബ് കരയാൻ തുടങ്ങിയിരുന്നു. വിഭജനത്തോടെ അതിരുകൾ കടന്നുപോകുന്ന എല്ലാ സ്ഥലങ്ങളിലും വരാൻ പോകുന്ന മഹാ വിപത്തിനെ മുൻകൂട്ടി കാണാൻ നെഹ്രുവിനോ, ഗവർണർമാർക്കോ,വൈസ്രോയിമാർക്കോ കഴിഞ്ഞില്ല. ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും മികച്ച ഭരണം നടന്നിരുന്ന പ്രവിശ്യകൾ കത്തിച്ചാമ്പലാവാവുമ്പോൾ കലാപങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തവിധം പിറന്നും, സ്വതന്ത്ര്യം നേടിയും വന്ന രാജ്യങ്ങൾ വേദനകളോടെ അനുഭവിക്കാൻ തുടങ്ങിയിരുന്നു.
ഇന്ത്യയുടെ സ്വതന്ത്ര്യം ആഘോഷിക്കുമ്പോൾ അതിന്റെ പിതാവായ ഗാന്ധിജി ദൽഹിയിലേക്കു വന്നില്ല. വർഗ്ഗീയ കലാപങ്ങളുടെ ഇരകളായ പതിനായിരങ്ങളുടെ എരിഞ്ഞുതീരാത്ത ശവക്കൂമ്പാരങ്ങൾക്കിടയിലൂടെ തന്റെ പ്രസിദ്ധമായ ഊന്നുവടിയുമായ് ബംഗാളിൽ നിന്നും കണ്ണുനീർ പൊഴിക്കുകയായിരുന്നു ആ വയോധികൻ. അരങ്ങുതകർത്ത വർഗ്ഗീയവാദികളുടെ ആവേശത്തെ ശോകാർദ്രമായ മനസ്സുകൊണ്ട് ഗാന്ധിജിയോടൊപ്പം രാജ്യസ്നേഹികൾ നേരിട്ടു.
നൂറ്റാണ്ടുകൾ നീണ്ടുനിന്ന അടിമഭരണത്തിന്റെ അറുതി ആഗ്രഹിച്ച സ്വതന്ത്ര്യ മോഹികൾക്ക്, സ്വതന്ത്ര്യം കൈവന്നിട്ടും ആഗ്രഹിച്ചതൊന്നും കിട്ടിയില്ല. വിഭജനം കൊണ്ട് സമാധാനം വരുമെന്ന ആഗ്രഹങ്ങളുടെ പിൻബലത്തിൽ മാതൃഭൂമിയുടെ വീതം വെക്കലിന് മാപ്പുസാക്ഷികളായ ഭാരതീയന്റെ കണ്മുന്നിൽ പിന്നീട് കണ്ട ഭീകര


-3-
നാളുകൾ അസ്വസ്ഥതകളുടെ ശമനമായിരുന്നില്ല, ആണ്ടുതോറുമുള്ള കൂട്ടക്കുരുതികളായിരുന്നു.
1947-ൽ ഇന്ത്യയുടെ മഹത്തായ സ്വതന്ത്ര്യം കരഗതമായപ്പോൾ കൽക്കത്തയിലും, ബംഗാളിലെ നവാഖലിയിലും നടന്ന കലാപങ്ങളിൽ മരിച്ചുവീണത് പതിനായിരങ്ങളായിരുന്നു. ഔദ്യോഗികമായി 5000-പേർ മരിച്ചു എന്ന് അധികാരികൾ സമ്മതിക്കുന്ന ഈ കൂട്ട നരമേധത്തിൽ അരലക്ഷത്തിലധികം മനുഷ്യർ കൊല്ലപ്പെട്ടപ്പോൾ,അംഗവൈകല്യങ്ങൾക്ക് വിധേയമായരാവട്ടെ ഒരു ലക്ഷത്തിലധികമായിരുന്നു. ഔദ്യോഗികമായി പരുക്ക്പറ്റിയവരുടെ എണ്ണം 25000 - വും.
ബംഗാളിലെ കൂട്ടക്കൊലകളുടെ പ്രകമ്പനം അവിടെമാത്രമൊതുങ്ങാതെ, ബീഹാറിലേക്കും വ്യാപിച്ചു. എണ്ണമറ്റ മനുഷ്യരുടെ കബന്ധങ്ങൾ കൊണ്ട് നിറഞ്ഞുകവിഞ്ഞ വടക്കെ ഇന്ത്യ, തണുത്തുവിറക്കുന്ന കാലമായിട്ടും, കലാപങ്ങൾ ശമനമില്ലാതെ തുടർന്നു.
ഇന്ത്യയും പാകിസ്താനും അതിരുകൾ പങ്കിടുന്ന പഞ്ചാബ്, വിഭജനത്തോടെ വിറങ്ങലിച്ചു നിന്നു.ലാഹോറും, അമൃതസറും സായുധരായ അക്രമികളാൽ കൊലകളും കൊള്ളകളും നിർബാധം തുടർന്നു.
സ്വതന്ത്ര്യത്തിന്റെ പ്രവിശാലതയിലെക്ക് ഊളിയിട്ടിറങ്ങാമെന്ന ധാരണ പകർന്നിട്ടും പഞ്ചാബിലെ അമൃതസറിൽ നിന്നും പാകിസ്താനിലേക്കു നിറയേ മൃതദേഹങ്ങൾ കുത്തിനിറക്കപ്പെട്ട് ലാഹോർ റയിൽവേ സ്റ്റേഷനിൽ വന്നുനിന്ന തീവണ്ടിയെ പാക്കിസ്താന്റെ സ്വതന്ത്ര്യം നിറഞ്ഞ മണ്ണ് ഏറ്റുവങ്ങി. അതിർത്തി സംസ്ഥാനത്തുനിന്നും വിഭജനത്തോടെ ന്യൂനപക്ഷമായിപോകുന്ന മുസ്ലിംകൾ, ഭീതിനിറഞ്ഞ ഭാരതത്തിന്റെ മണ്ണിൽനിന്നും അഭയാർത്ഥികളാകാൻ വിധിക്കപ്പെട്ടപ്പോൾ, പലായനത്തിനിടയിൽ സ്വാതന്ത്ര്യത്തിന്റെ വിഭ്രാന്തിയിൽ മതഭ്രാന്തന്മാർ അങ്ങോട്ടുമിങ്ങോട്ടും കരിവണ്ടികളിലെ ബോഗികളിലായ് നൂറുകണക്കിനു വൃദ്ധന്മാരേയും,സ്ത്രീകളേയും കുട്ടികളെയും കൂട്ടക്കൊല് ചെയ്തു കയറ്റി യയച്ച് ആരോടോ പ്രതികാരം ചെയ്തു.
1953-ലും, 1956-ലും രാജസ്ഥാനിലെ കോട്ടയിൽ നടന്ന കലാപങ്ങൾ, ആൾ നാശങ്ങൾ ഉണ്ടായില്ലെങ്കിലും, അതിന്റെ വിനാശങ്ങൾ ഏറെയും മുസ്ലിംകൾക്ക് അനുഭവിക്കേണ്ടി വന്നു. സ്വതന്ത്ര ഭാരതത്തിന്റെ ഭാവിയെ കുറിച്ചുള്ള ചില ആശങ്കകൾ ഭരണാധികാരികൾ തമ്മിൽ പങ്കുവെക്കപ്പെട്ടു. എന്നതായിരുന്നു ഇരകളായവർക്കുള്ള ഏക ആശ്വാസം.
1961-ലെ ജബൽപൂർ കലാപം ഇന്ത്യയിലെ അന്വേഷണ വിധേയമാക്കപ്പെട്ട ആദ്യ കലാപമായിരുന്നു. ജസ്റ്റീസ് ശിവദയാൽ ശ്രീവാസ്തവ കമ്മിറ്റിയെ അന്വേഷണകമ്മീഷനായി നിയമിച്ചു. കലാപത്തിന് കാരണം കണ്ടെത്തിയ കമ്മീഷൻ, കണ്ണും മൂക്കുമില്ലാത്ത പ്രണയത്തിന് വലിയൊരു കലാപമുണ്ടാക്കി ഒരു സമൂഹത്തിന്റെ സ്വരുക്കൂട്ടിയെടുത്ത സകലതും തകർത്തുകളയാമെന്ന്

-4-
കാട്ടിക്കൊടുത്തതും ജബൽപ്പൂരിലായിരുന്നു. ബീഡി വ്യവസായത്തിന്റെ കുത്തകയുണ്ടായിരുന്ന മുസ്ലിംകളുടെ ആധിപത്യം തകർക്കുവാൻ കാലങ്ങളായുള്ള ഹിന്ദു
വ്യവസായികളുടെ ശ്രമങ്ങൾ ഫലിക്കതെവന്നപ്പോൾ, പ്രണയം ഒരു ഹേതുവക്കുകയായിരുന്നു മുസ്ലിം വിരുദ്ധ ശക്തികൾ.
ഒരു മുസ്ലിം ബീഡിവ്യവസായിയുടെ പുത്രൻ, ഹിന്ദു പെൺകുട്ടിയുമായ് ഒളിച്ചോടുന്നു, കച്ചവടത്തിലെ ശത്രുത പ്രണയവുമായ് കൂട്ടിക്കുഴക്കുകയും, രഹസ്യാന്വേഷണ വിഭാഗത്തിന്റെ കഴിവില്ലയ്മകളും, കലാപസമയത്തെ ഉന്നത ഉദ്യൊഗസ്ഥന്മാരുടെ കടുത്ത പക്ഷപാതിത്വവും, അലസതയും കാരണമാണ് കലാപം ഇത്ര വ്യാപകമായതെന്ന് കമ്മീഷൻ കണ്ടെത്തുകയുണ്ടായി. കൃത്യമായ് ഒരു രേഖ പോലും കോടതിയിൽ സമർപ്പിക്കാതെ അന്നത്തെ സർക്കാരും, ഉദ്യോഗസ്ഥന്മാരും കൂടി ഒത്തുകളിച്ചത് കൊണ്ടും എല്ലാ പ്രതികളും ശിക്ഷിക്കപ്പെടതെ രക്ഷപ്പെടുകയും ചെയ്തു.
1964-ലെ റൂർക്കെല, കൽക്കട്ട, ജംഷഡ്പൂർ, റായ്ഗർ എന്നീ നഗരങ്ങളിൽ നടന്ന കൂട്ടക്കൊലകൾ അതിഭീകരമായിരുന്നു. റൂർക്കലയിലെ മദ്യരാജാക്കന്മാരും, മുസ്ലിംകച്ചവടക്കാരും തമ്മിൽ നടന്ന കച്ചവടപ്പകയും,. കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പൊടുന്നതിന്റെ പേരിൽ, ഇന്ത്യയിലെ മുസ്ലിംകൾക്കെതിരെ ആക്രമണം നടത്തുകയും, തുടർന്ന് 10,000-ൽ അധികം ജനങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. മുസ്ലിംകൾക്കെതിരെ നടന്ന മറ്റോരു ഉന്മൂലന കലാപമായി ഇതിനെ വിശേഷിപ്പിക്കപ്പെട്ടു.
1964-ൽ കിഴക്കൻ പാകിസ്ഥാനിൽ നിന്നുമുള്ള പ്രക്ഷുബ്ധാവസ്ത പരിഗണിച്ചു അവിടെയുള്ള ഹിന്ദുക്കളെ തിരികെ കൊണ്ടുവരാൻ ഇന്ത്യാ ഗവണ്മെന്റ് പ്രത്യേകം തീവണ്ടി അയ്ച്ചു, അതിലെ അഭയാർത്ഥികളായവർ കാൽക്കത്തയിൽ എത്തിയ ഉടനെ, അവരോടൊപ്പം ചേർന്ന ഭാരതീയ ജനസംഘം, ആർ.എസ്.എസ് എന്നീ വർഗ്ഗീയവാദികൾ മുസ്ലിംകളെ തിരഞ്ഞുപിടിച്ചു കൊല്ലുകയും, സർവ്വസ്വവും കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്തു.
1967-ലെ റാഞ്ചിയി [ബീഹാർ] ലെ ഹാട്യയിൽ നടന്ന വർഗ്ഗീയ കലാപങ്ങത്തിൽ മരിച്ചവർ 600-ൽ ഏറെ പേരാണ്. 164-മുസ്ലിംകളും, 19-ഹിന്ദുക്കളും കൊല്ലപ്പെട്ടെന്ന് അധികാര കേന്ദ്രങ്ങൾ സമ്മതിക്കുന്ന കലാപത്തിൽ ആയിരത്തിൽ അധികം പേർക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു.
ബീഹാറിൽ ഉർദു ഭാഷയെ രണ്ടാം ഔദ്യോഗിക ഭാഷയാക്കിയതിൽ പ്രതിഷേധിച്ചു വിദ്യാർഥികൾ നടത്തിയ കല്ലേറും, തുടർന്ന് റാഞ്ചിയിൽ വമ്പിച്ച കലപങ്ങൾനടക്കുന്നതായ വ്യാപകമായ വ്യാജ പ്രചാരണവും കലാപങ്ങൾ പൊട്ടിപുറപ്പെടാൻ കാരണമായി. ഹാട്യയിലെ ജില്ലാ അധികാരികളുടെയും,പൊലീസ് സുപ്രണ്ടിന്റേയും പക്ഷം ചേർന്നുള്ള നിയമ പാലനവും, കഴിവില്ലായ്മയും, രഷ്ട്രീയ കക്ഷികളുടേയും തൊഴിലാളി സംഘടനകളുടേയും പക്ഷപാത നിലപാടുകളും ആക്രമണം രൂക്ഷമാകാൻ കാരണമായെന്ന് കലാപം അന്യോഷിച്ച ജസ്റ്റ്[[സ് രഘുബീർ ദയാൽ കമ്മീഷൻ കണ്ടെത്തി.

-5-
1968-ലെ ഔറംഗാബാദ് കലാപം ഒരു പശുവിന്റെ സ്യഷ്ടിയായിരുന്നു. ഒരു മുസ്ലിമിന്റെ കടയിലെക്ക് കയറിയ പശുവിനെ അവിടെനിന്നും ഓടിക്കാനുള്ള ശ്രമത്തിനിടയിൽ പിന്നലെ പിന്തുടർന്ന കുട്ടി പശുവിനെ മർദ്ദിച്ചെന്നും,
‘’ഗോമാതാവിനെ‘’ മർദ്ദിച്ചവരോട് പകരം വീട്ടാൻ വേണ്ടി മുസ്ലിംകളുടെതായ വീടുകളും, വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുകയും, തീയിട്ടു നശിപ്പിക്കുകയും ചെയ്തു.
1968 മാർച്ച് മാസം ആസാമിലെ കരിംഗഞ്ചിൽ നടന്ന വർഗ്ഗീയ കലാപത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടു. അവിടെയും കലാപ കാരണം ഒരു പശുവിന്റെ പേരിൽ ചാർത്തപ്പെട്ടു. ഹിന്ദുവീട്ടിൽ ഒരു മുസ്ലിം പശുവുമായ് അതിക്രമിച്ചു കയറിയെന്നും,
പശുവിനെ വീട്ടിൽ നിന്നും ഓടിക്കുന്നതിനിടയിൽ കൂട്ടം ചേർന്നുവന്ന ഹിന്ദുക്കൾ മുസ്ലിംകളെ അക്രമിക്കാൻ തുടങ്ങി. അന്നവിടെ പശു കയറിയാലും ഇല്ലെങ്കിലും
മുസ്ലിംകൾക്കെതിരെ ആക്രമണം ഉറപ്പായിരുന്നു. ‘’ബംഗ്ലാ‍ദേശ് അതിർത്തിയോട് ചേർന്നുള്ള കരിംഗഞ്ച് കള്ളക്കടത്തിനു കുപ്രസിദ്ധമായിരുന്നു. അതിർത്തി .പ്രദേശമായ കരിംഗഞ്ച് കച്ചവടത്തിനു പ്രാധാന്യമുള്ള മേഖലയാ‍യിരുന്നതിനാൽ സ്വഭാവികമായ കച്ചവടമത്സരം അവിടേയും നടന്നിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ളതിനാൽ കച്ചവടവും അവരുടെ കുത്തകയായിരുന്നു. ഇടക്കാലത്ത് കച്ചവടത്തിലും, അതിർത്തികടന്നുള്ള കള്ളക്കടത്തിലും മുസ്ലിംകൾ കടന്നുവരികയും, ഹിന്ദു വ്യാപാരികളുടെ കുത്തക കുറഞ്ഞുവരികയും ചെയ്തു. ഭാവിയിൽ ഇത് ദോഷകരമാകുമെന്നതിനാൽ, മുസ്ലിംകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കലാപങ്ങളിലൊന്നായിരുന്നു കരിംഗഞ്ചിൽ നടന്നത്.‘’
1969- സപ്തമ്പർ മാസം അഹമദാബാദ് കലാപത്തിൽ കൊല്ലപ്പെട്ടത് സർക്കാർ രേഖപ്രകാരം 660-പേർ മാത്രമാണ്. കാരണം വിഷലിപ്തമായ ഒരു ലഘുലേഖയും. മൂവായിരത്തോളം പേർ കൊല്ലപ്പെട്ട കലാപത്തിന്റെ ഉറവിടം ആർ.എസ്.എസ്സും,ജനസംഘവുമാ‍ണെന്ന് കലാപമന്യേഷിച്ച ജസ്റ്റീസ്.ജഗൻ മോഹൻ റെഡ്ഡി കമ്മീഷൻ കണ്ടെത്തുകയുണ്ടായി.
അഹമ്മദാബാദിലെ ടെക്സ്റ്റയിൽ വ്യവസായത്തിൽ, മധ്യവർഗ്ഗ ഹിന്ദുക്കളും, മുസ്ലിംകളും ധാരാളമായ് ജോലിനേടുകയും, മികച്ച ജീവിത സാഹചര്യങ്ങൾ കൈവരികയും ചെയ്യുന്നതിനിടയിൽ ഹിന്ദു വിഭാഗങ്ങൾക്കിടയിലുണ്ടായ അസ്വാരസ്യങ്ങൾക്ക് പ്രചോദനമായ് ‘’ഹിന്ദു ധർമ്മ രക്ഷക് സമിതി’‘ രൂപീകരിക്കപ്പെടുകയും, ജനസംഘവും, ആർ.എസ് എസ്സിനുമൊപ്പം, ചില കോൺഗ്രസ് നേതാക്കന്മാരും ഒന്നിച്ചു പ്രവർത്തിക്കുകയും, മുസ്ലിം വിരുദ്ധ കലാപങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.
സപ്തമ്പർ 18-നു മുസ്ലികളുടെ ഉറൂസ് ഘോഷ യാത്ര ജഗന്നാഥ ക്ഷേത്രത്തിനടുത്തെത്തിയപ്പോൾ, ക്ഷേത്രത്തിനുള്ളിൽ നിന്നും ഒരു പശുവിനെ കഴുത്തിൽ മത വിരുദ്ധ മുദ്രാവാക്യം എഴുതി ഉറൂസിനിടയിലൂടെ ഓടിക്കുകയും, ആയിരത്തിലധികം വരുന്ന ഘോഷയാത്രയിലുള്ളവരും, ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയവരും തമ്മിലുണ്ടായ സംഘർഷം വ്യാപിക്കുകയും, ക്ഷേത്രത്തിലെ

-6-
പൂജാരിമാർ അക്രമിക്കപ്പെട്ടതായ് വ്യപകമായ കിംവദന്തികളുമുണ്ടായി. 19-നു ഇറങ്ങിയ ഒരു പ്രാദേശിക പത്രത്തിൽ വന്ന പ്രകോപനപരമായ വാർത്ത കലാപത്തിന്റെ തീവ്രത വർദ്ധിപ്പിക്കുകയും ബറോഡ ഉൾപ്പെടെ ഇരുപത്തിഅഞ്ചിലധികം പ്രദേശങ്ങളിൽ പെട്ടെന്ന് കലാപം വ്യാപിക്കുകയും ചെയ്തു.
സപ്തമ്പർ 25-നു, പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി കലാപ്രദേശങ്ങൾ മുഖ്യമന്ത്രി ഹിതേന്ദ്ര ദേശായിയോടോപ്പം സന്ദർശനം നടത്തുന്നതിനിടെ അഹമ്മദാബാദിനടുത്ത് ജനതാ എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന 17 യാത്രക്കർ കൊല്ലപ്പെട്ടു. 3000-ത്തിലധികം പേർ കൊല്ലപ്പെടുകയും, ആയിരങ്ങൾ മാരകമായി മുറിവേറ്റും, പൊള്ളലേറ്റും പരുക്ക്പറ്റി, 6000-ത്തിൽ അധികം കുടുമ്പങ്ങൾ ഭവനരഹിതരാവുകയും,
സർവ്വസ്വവും കൊള്ളയടിക്കപ്പെടുകയും ചെയ്യപ്പെട്ടു എന്ന് ‘’സാമ്പ്രദായികത വിരോധി കമ്മറ്റിയുടെ ‘’Gujarat’s riot X-rayed’’ എന്ന അന്വേഷണ റിപ്പോർട്ട് കണ്ടെത്തുകയുണ്ടായി. 1970-ലെ ഭീവണ്ടി [മഹാരാഷ്ട്ര] യിൽ നടന്ന കലാപത്തിൽ 17 ഹിന്ദുക്കളും, 59 മുസ്ലിംകളും കൊല്ലപ്പെട്ടെന്ന് അധികാരികൾ സമ്മതിക്കുമ്പോൾ, വിധി നിഷ്പ്രഭമാക്കിയത് 300-ൽ ഏറെ മനുഷ്യരെയാണ്.